നാടാർ സമുദായത്തെ പൂർണമായും ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം; ഇനി സംവരണം ലഭിക്കും

നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ ഹിന്ദു നാടാർ , എസ്ഐയുസി വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന എല്ലാ നാടാർ വിഭാഗക്കാർക്കും ഇനി സംവരണം ലഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെക്കന്‍ കേരളത്തില്‍ ഈ തീരുമാനം ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടുകയും സി-ഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്.

ശമ്പള പരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ധനവകുപ്പ് സെക്രട്ടറിയടക്കം അടങ്ങുന്നതാണ് സമിതി.

Read more

ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പരിഗണിച്ചാണിത്.