കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും വില കൂടും

രണ്ട് ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വര്‍ദ്ധിപ്പിച്ചു. ഇതിനാല്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും വില കൂടും.

അതേസമയം പുതുതായി വാങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം നികുതിയില്ലെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി . പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണനികുതി അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്.

75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കും.വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ 25000 ആയി ഉയര്‍ത്തി. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ദ്ധിപ്പിച്ചു. സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു.ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി