ഭൂമിയുടെ ന്യായ വില കൂട്ടി; ആഡംബര നികുതിയിലും വര്‍ദ്ധന

ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടിയെന്ന് ബജറ്റ് പ്രഖ്യാപനം. ഇതില്‍നിന്നു പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ വരുമാനമാണ്. ആഡംബര നികുതി വര്‍ദ്ധിപ്പിച്ചു. 16 കോടിരൂപ അധിക വരുമാനം ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നു. വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. പോക്കുവരവിനുള്ള ഫീസ് കൂട്ടി.

വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്
വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്.
സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി