കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്; സ്ഫോടനം കതിരൂരിൽ

കണ്ണൂർ കതിരൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. രണ്ട് പേരെയും തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരുടെയും കണ്ണുകൾക്കും കൈകൾക്കുമാണ് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

നിർമ്മാണത്തിലിരിക്കെ സ്റ്റീൽ ബോംബുകള്‍ പൊട്ടുകയായിരുന്നു. തലശ്ശേരി ഡിവൈഎസ്‍പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.