തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയിലാണ് സംഭവം നടന്നത്. വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ്. മഞ്ഞമല കുറവന്‍വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ മകന്‍ ശ്രീദേവിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.

പ്രസവത്തെ തുടര്‍ന്ന് സുരിത മഞ്ഞുമലയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. സുരിത കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ കാണാനില്ലെന്ന് ഭര്‍ത്താവ് സജിയെ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സജിയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ടവല്‍ കിണറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. കുട്ടിയുടെ മാതാവ് സുരിതയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.