കോട്ടയം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട, പിടിച്ചത് 105 കിലോ

കോട്ടയത്തെ വൈക്കം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. 105 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു, ഏറ്റുമാനൂര്‍ സ്വദേശി കെന്‍സ് ബാബു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

Read more

പിക്കപ്പ് വാഹനത്തില്‍ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. ഇന്ന് പുലര്‍ച്ചെ ഡി ബി കോളജിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.