ഓട്ടോറിക്ഷകള്‍ ഇനി ലോക്കല്‍ അല്ല; സംസ്ഥാനത്തുടനീളം സര്‍വീസിന് അനുമതി

സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ ഇനി ലോക്കല്‍ അല്ല. സംസ്ഥാനത്തുടനീളം സര്‍വീസ് അനുവദിച്ചുകൊണ്ട് ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് സംസ്ഥാന സര്‍ക്കാര്‍ വിപുലീകരിച്ചു. നേരത്തെ ജില്ലയില്‍ മാത്രമായിരുന്നു ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. പുതിയ പെര്‍മിറ്റ് അനുസരിച്ച് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തുടനീളം സര്‍വീസ് നടത്താം.

ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ജില്ലയ്ക്ക് പുറത്ത് 20കിലോമീറ്റര്‍ മാത്രമായിരുന്നു ഓട്ടോറിക്ഷയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഓട്ടോറിക്ഷകളില്‍ അപകട സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

Read more

കണ്ണൂര്‍ മാടായി സിഐടിയു യൂണിയന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അപകട സാധ്യത തള്ളിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍ ലഭിക്കണമെങ്കില്‍ ഓട്ടോറിക്ഷകള്‍ സ്‌റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ് എന്ന രീതിയിലാണ് പുതിയ പെര്‍മിറ്റ്.