ആശാവര്‍ക്കേഴ്‌സിന് ആനുകൂല്യങ്ങളും ശമ്പളവും ഉറപ്പാക്കണം; വിഷയത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ആശാവര്‍ക്കേഴ്‌സിന്റെ പണിമുടക്ക് പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ആശാവര്‍ക്കേഴ്‌സിന്റെ ജോലിഭാരം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ആനുകൂല്യങ്ങളും ശമ്പളവും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ആശാവര്‍ക്കേഴ്‌സിന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രസവ ആനുകൂല്യങ്ങള്‍ അപകട ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കണം. രാജ്യത്ത് നവജാത ശിശു മരണനിരക്കിലും, ശിശുമരണ നിരക്കിലും ഗണ്യമായ കുറവുണ്ടായത് ആശാവര്‍ക്കേഴ്‌സിന്റെ സേവനത്തിന്റെ ഗുണമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Read more

വിവിധ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തിയിരുന്ന ആശ വര്‍ക്കേഴ്‌സ് അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരുമെന്നാണ് ആശാവര്‍ക്കര്‍മാര്‍ പറയുന്നത്.