പതിവ് പോലെ, ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു

പതിവ് പോലെ രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വർദ്ധനയാണിത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.കൊച്ചിയില്‍ പെട്രോള്‍ 109രൂപ 88 പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായി.

Read more

ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും വർദ്ധിപ്പിച്ചിരുന്നു. ഒരു മാസത്തിനിടെ പെട്രോളിന് 8രൂപ 40 പൈസയും, ഡീസലിന് 9രൂപ 43 പൈസയുമാണ് കൂടിയത്.