വഖഫ് സമരത്തിൽ വർഗീയത ആരോപിക്കുന്നത് സി.പി.എമ്മിന്റെ വില കുറഞ്ഞ തന്ത്രം: കുഞ്ഞാലിക്കുട്ടി

വഖഫ് സമരത്തിൽ വർഗീയത ആരോപിക്കുന്നത് സി.പി.എമ്മിന്റെ വില കുറഞ്ഞ തന്ത്രമണ്ണ്‌ പി.കെ കുഞ്ഞാലിക്കുട്ടി. വഖഫ് സമരത്തിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്ന കോടിയേരിയുടെ ‘ഭീഷണി’ക്ക് മറുപടി നൽകുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. വഖഫ് പ്രക്ഷോഭ സമരത്തിൽ നിന്ന് പിന്നോട്ടില്ല. ഭരണഘടനാ അവകാശത്തിന് വേണ്ടിയുള്ളതാണ് സമരം.

Read more

സമരത്തെ തകർക്കാനാണ് വർഗീയ ആരോപണം ഉന്നയിക്കുന്നത്. ഇത് സി.പി.എമ്മിന്റെ വില കുറഞ്ഞ തന്ത്രമാണ്. കെ.റെയിൽ സമരത്തിലും മുന്നോട്ടു പോകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.