കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നുള്ള ചർച്ചകൾ പൂർത്തിയായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീരുമാനം വൈകിയിട്ടില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കും എന്നാണ് പൂർണമായ വിശ്വാസമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.ഹൈക്കമാൻഡ് തീരുമാനം വരണം. അതിനായുള്ള കാത്തിരിപ്പിലാണ് തീരുമാനം എന്തായാലും അത് എല്ലാവരും ചേർന്ന് നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു. തീരുമാനം മാത്രം വന്നാൽ മതി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read more
സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു അത് നടപ്പിലാക്കി എന്നാണ് തന്റെ വിശ്വാസം. കഴിഞ്ഞതവണ എൽഡിഎഫ്, സർക്കാർ രൂപീകരണത്തിന് എത്ര സമയമെടുത്തു. എത്രതവണ ചർച്ചകളുമായി അവർ മുന്നോട്ട് പോയി, അത്രയൊന്നും സമയം ഞങ്ങൾ എടുക്കുന്നില്ലല്ലോ ? അതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കി.







