ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദാക്കി; 16 മണിക്കൂര്‍ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്.

പുലർച്ചെ അഞ്ചിനുശേഷം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും പകരം സംവിധാനത്തെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല. ഒടുവിൽ പതിനാറ് മണിക്കൂറിനുശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസ് അടക്കം പകരം യാത്രാസംവിധാനം ഒരുക്കിയത്.