എ.ഐ കാമറ വിവാദങ്ങള്‍ക്ക് വസ്തുതകളുമായി ബന്ധമില്ല; ബാഹ്യഏജന്‍സികള്‍ക്ക് ഉപകരാര്‍ നല്‍കാന്‍ പരിമിതികളില്ല; ന്യായീകരിച്ച് മന്ത്രി പി. രാജീവ്

സേഫ് കേരള പദ്ധതിയില്‍ നിര്‍മിതി ബുദ്ധി ഉപയോഗിച്ചിട്ടുള്ള ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തള്ളി മന്ത്രി പി രാജീവ്. ആരോപണങ്ങള്‍ പരിശേളാധിച്ച വ്യവസായവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വസ്തുതകളുമായി ബന്ധമില്ല എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച്, സുതാര്യമായാണ് കെല്‍ട്രോണ്‍ ടെണ്ടര്‍ നല്‍കിയിട്ടുള്ളത്. കെല്‍ട്രോണ്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാഹ്യഏജന്‍സികള്‍ക്ക് ഉപകരാര്‍ നല്‍കാന്‍ പരിമിതികളില്ല. ഡാറ്റ സുരക്ഷാ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവയൊഴികെ എല്ലാ വിഭാഗത്തിലും ഉപകരാര്‍ നല്‍കാം. ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു.