ഗണേഷ് കുമാറുമായി അഡ്ജസ്റ്റ്‌മെന്റ്, കൊടിക്കുന്നില്‍ സുരേഷിന് എതിരെ യൂത്ത് കോണ്‍ഗ്രസ്

കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയും കൊടിക്കുന്നിലുമായി പല അഡ്ജസ്റ്റ്മെന്റുകളും ഉണ്ടെന്നാണ് ആരോപണം. ഗണേഷ് കുമാറിനെ പുകഴ്ത്തി കൊണ്ട് കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പ്രസംഗത്തിനെതിരെയാണ് പത്തനാപുരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്.

എം.എല്‍.എയ പുകഴ്ത്തിക്കൊണ്ട് എം.പി സംസാരിച്ചത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്് കൂടിയായ എം.പിക്കെതിരെ കെ.പി.സി.സിയില്‍ പരാതി നല്‍കാനാണ് പത്തനാപുരം നിയോജക മണ്ഡലം ബ്ലോക്ക് കമ്മിറ്റി തീരുമാനം. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ എം.പിയെ ബഹിഷ്‌കരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

കഴിഞ്ഞദിവസം നടന്ന തലവൂര്‍ ആയുര്‍വേദ ആശുപത്രി ഉദ്ഘാടനത്തിനിടെയാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഗണേഷ്‌കുമാറിനെ പുകഴ്ത്തി സംസാരിച്ചത്.

കൊടിക്കുന്നില്‍ സുരേഷിനെ തോല്‍പ്പിക്കാനാണ് ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും ശ്രമിച്ചതെന്നും കൊടിക്കുന്നിലിനെ എം.പിയാക്കാന്‍ പണി എടുത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മണ്ഡലം പ്രസിഡന്റ് ഹക്കിം എസ് പത്തനാപുരം പറഞ്ഞു.