നടിയെ ആക്രമിച്ച കേസ്; അടൂർ പ്രകാശിന്റെ പ്രതികരണം സ്ത്രീ വിരുദ്ധതയെന്ന് മന്ത്രി വീണ ജോർജ്, വ്യക്തമാകുന്നത് കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയെന്ന് വിമർശനം

നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ പ്രതികരണം സ്ത്രീ വിരുദ്ധതയെന്ന് മന്ത്രി വീണ ജോർജ്. വ്യക്തമാകുന്നത് കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണെന്ന് പറഞ്ഞ മന്ത്രി കേസിൽ സർക്കാർ ഇരയ്ക്ക് ഒപ്പമാണെന്നും കൂട്ടിച്ചേർത്തു. അതിജീവിതക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് അടൂർ പ്രകാശിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. നടിയുടെ അനുഭവിച്ച പീഡനം. അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചത്. ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് അതിജീവിത എടുത്തത്. അതാണ് പോരാട്ടത്തെ നയിച്ചത്. സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ചെയ്‌തിട്ടുള്ള നല്ല കാര്യങ്ങൾക്ക് നല്ല പ്രതികരണമാണ് ആളുകൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഇടതുപക്ഷത്തിന് നല്ല വിജയം നേടാൻ സാധിക്കും. ഹൃദയ പക്ഷത്തിന് ഒരു വോട്ട് എന്നുള്ളത് തന്നെയാണ് അത് ജനങ്ങൾ സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Read more