ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തും; പിന്നാലെ പ്രണയം നടിച്ച് പണം തട്ടും; പ്രതി കൊച്ചിയില്‍ പിടിയില്‍

ബംഗളൂരുവില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് യുവതിയില്‍ നിന്ന് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി കൊച്ചിയില്‍ പിടിയിലായി. മലപ്പുറം സ്വദേശി വിപിന്‍ കാര്‍ത്തിക് ആണ് കൊച്ചിയില്‍ പൊലീസിന്റെ പിടിയിലായത്. ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിന്‍ കാര്‍ത്തിക് പിടിയിലായത്.

നിരവധി യുവതികളില്‍ നിന്ന് പ്രതി ഐപിഎസ് ഓഫീസറാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇയാള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും. തുടര്‍ന്ന് പ്രതി അവരുമായി പ്രണയം നടിക്കുകയും കബളിപ്പിച്ച് പണവും മറ്റും കൈക്കലാക്കി മുങ്ങുന്നതുമാണ് രീതി.

Read more

തനിക്ക് മാരക രോഗമുണ്ടെന്ന് വിശ്വസിപ്പിച്ചും ഇയാള്‍ പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയിരുന്നു. ഇതിന് പുറമേ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാങ്കുകളില്‍ നിന്ന് നിന്ന് ലോണെടുത്ത് മുങ്ങുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി കേസുകളുണ്ട്.