ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചു; മൂന്നുപേര്‍ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ബസിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 17 പേരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം.

Read more

തമിഴ്നാട് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തേനി ബൈപാസിന് സമീപത്തുവെച്ചാണ് അപകടത്തില്‍പെട്ടത്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.
നാട്ടുകാരും മറ്റുവാഹനങ്ങളില്‍ എത്തിയവരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.