വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുള്ളിപ്പുലി കിണറ്റില്‍ വീണു. മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി അകപ്പെട്ടത്. രാവിലെ ആറ് മണിയോടെയാണ് പുലി അകപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്.

Read more

കിണറ്റില്‍ നിന്നും ടാങ്കിലേക്ക് വെളളം കയറാതിരുന്നതിനെ തുടര്‍ന്ന് നോക്കാന്‍ എത്തിയപ്പോഴാണ് പുലി കിണറ്റില്‍ അകപ്പെട്ടത് കാണുന്നത്. വനപാലകരെത്തി പുലിയെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.