ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. ബസിന്റെ ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്.

ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട് നിര്‍ത്തി യാത്രക്കാരെ ഉടന്‍ പുറത്തിറക്കുകയായിരുന്നു.

പുക ഉടന്‍ തീയായി പടര്‍ന്നു. അഗ്‌നിശമന സേനയെത്തിയാണ് തീ പൂര്‍ണമായി അണച്ചത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.