സ്ത്രീശാക്തീകരണവും നവോത്ഥാനവും ശബരിമലയിൽ മതി, പൊലീസ് ആസ്ഥാനത്ത് വേണ്ട: എ. ജയശങ്കർ

അനിൽ കാന്തിനെ സംസ്ഥാനത്തെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്ത മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ എ ജയശങ്കർ. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് ഒത്ത പിൻഗാമിയാണ് അനിൽ കാന്തെന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കർ പ്രതികരിച്ചത്.

“ബി സന്ധ്യയല്ല, അനിൽ കാന്താണ് പുതിയ പൊലീസ് മേധാവി. സ്ത്രീശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയിൽ മാത്രം മതി. പൊലീസ് ആസ്ഥാനത്ത് വേണ്ട. ബെഹ്റ സാറിന് ഒത്ത പിൻഗാമിയാണ് അനിൽ കാന്ത്. കേരളത്തിലെ ക്രമവും സമാധാനവും അദ്ദേഹത്തിന്റെ ബലിഷ്ഠഹസ്തങ്ങളിൽ സുരക്ഷിതമാണ്.” അഡ്വ എ ജയശങ്കർ കുറിച്ചു.