കഴുത്തില്‍ കയർ കുരുങ്ങി കുട്ടി മരിച്ചു, സംഭവം തിരുവനന്തപുരത്ത്

കഴുത്തില്‍ കയര്‍കുരുങ്ങി പതിമൂന്നുവയസുകാരന്‍ മരിച്ചു. നെടുമങ്ങാട് വലിയമല മാണിക്യപുരം സ്വദേശി സൂരജ് ആണ് മരിച്ചത്.

മാവില്‍ കയര്‍കെട്ടി കളിക്കുമ്പോഴായിരുന്നു അപകടം. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.