കോർഡെലിയ ക്രൂയിസിലെ 66 കോവിഡ് രോഗികളെ ഐസൊലേഷനിൽ പാർപ്പിച്ചില്ല, കപ്പലിനുള്ളിൽ പ്രതിഷേധവുമായി യാത്രക്കാർ

66 കോവിഡ് രോഗികളുമായി മുംബൈയിൽ നിന്ന് പുറപ്പെട്ട കോർഡെലിയ ക്രൂയിസ് കപ്പൽ കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരെ ഗോവയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി പാർപ്പിച്ചില്ലെന്ന് പരാതി. ഇതേ തുടർന്ന് കപ്പലിനുള്ളിൽ യാത്രക്കാർ പ്രതിഷേധിച്ചു.

രോഗം ബാധിക്കാത്ത ആളുകളെയും കപ്പലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും നിലവിൽ രോഗം സ്ഥിരീകരിച്ചവരും അല്ലാത്തവരുമായ എല്ലാ യാത്രക്കാരും കപ്പലിൽ തന്നെ ഉണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Read more

കോർഡെലിയ ക്രൂയിസ് കപ്പലിലുണ്ടായിരുന്ന 2,000 പേരിൽ 66 പേർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ തിങ്കളാഴ്ച പറഞ്ഞിരുന്നു.