നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പി.വി.അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബേപ്പൂര്‍ എംഎല്‍എയായി പി. വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു.
അതേസമയം ബേപ്പൂരിൽ ഇതിനോടകം തന്നെ അൻവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരികയാണ്. ബേപ്പൂരിൽ ഫ്ളക്സും ബോർഡുകളും സ്ഥാപിച്ചതിന് പിന്നാലെ മണ്ഡലത്തിൽ അൻവർ കഴിഞ്ഞ ദിവസം മുതൽ സജീവമായിരുന്നു.







