നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 20 കോടിയുടെ ഹെറോയിന്‍ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴിയെത്തിയ ടാന്‍സാനിയന്‍ പൗരനില്‍ നിന്ന് 20 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി.

ടാന്‍സാനിയന്‍ പൗരനായ മുഹമ്മദ് അലിയാണ് ഡിആര്‍ഐയുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

2884 ഗ്രാം ഹെറോയിനാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ട്രോളി ബാഗിന്റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.