നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചുവെന്നും കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷമാണെന്നും അഷ്കര്‍ പറഞ്ഞു. അതേസമയം കുട്ടിയെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read more
അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന് നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.







