കേരളത്തിൽ ഇന്ന് 1184 പേർക്ക് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഏഴ് പേരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത്.
956 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ റിപ്പോർട്ട് ചെയ്തു. ഇതിൽ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം 200, മലപ്പുറം 255, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, തൃശ്ശൂർ 40, കോട്ടയം 40, കൊല്ലം 41, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് രോഗബാധിതരുടെ കണക്ക്
Read more
മാസ്ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന് ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 24 മണിക്കൂറിനിടെ 20583 കോവിഡ് പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.