ശേഖരന്‍ തിരിച്ചെത്തുന്നു; 'രാമായണ'ത്തിന് പിന്നാലെ ഷാരൂഖ് ഖാന്റെ 'സര്‍ക്കസ്' എത്തുന്നു

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. വീടുകളില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ജനങ്ങള്‍. ഇതോടെ ദൂരദര്‍ശനില്‍ “രാമായണം”, “മഹാഭാരതം” എന്നീ സീരിയലുകള്‍ പുനസംപ്രേക്ഷണം ചെയ്യുകയാണ്. ഇതോടൊപ്പം ഷാരൂഖ് ഖാന്‍ വേഷമിട്ട “സര്‍ക്കസ്” സീരിയല്‍ കൂടെയെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ദൂരദര്‍ശന്‍.

1989ല്‍ പ്രക്ഷേപണം ചെയ്ത സര്‍ക്കസ് സീരിയല്‍ ഇന്നു മുതല്‍ പുനസംപ്രേഷണം ചെയ്യും. രാത്രി 8 മണി മുതലാണ് സര്‍ക്കസ് സംപ്രേക്ഷണം ചെയ്യുകയെന്ന് ദൂരദര്‍ശന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അസിസ് മിശ്ര സംവിധാനം ചെയ്ത സീരിയലില്‍ ശേഖരന്‍ റായ് എന്ന കഥാപാത്രമായാണ് ഷാരൂഖ് വേഷമിട്ടത്.

ഷാരൂഖിന്റെ രണ്ടാമത്തെ സീരിയലാണിത്. “ഫൗജി” ആണ് താരത്തിന്റെ ആദ്യ സീരിയല്‍. “ഇഡിയറ്റ്”, “ഉമ്മീദ്”, “ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ്” എന്ന ഇംഗ്ലീഷ് സീരിയലിലടക്കം ഷാരൂഖ് അഭിനയിച്ചിരുന്നു. “ദീവാന” ആണ് താരത്തിന്റെ ആദ്യ സിനിമ.