സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി; ചിത്രങ്ങള്‍

ലോക്ഡൗണിനിടെ സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സ്വാതി തന്നെയാണ് വിവാഹിതയായ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

“ചെമ്പട്ട്”, “ഭ്രമണം” എന്ന സീരിയലിലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി. ഭ്രമണം സീരിയലിന്റെ ക്യാമറമാന്‍ ആയിരുന്നു പ്രതീഷ്. ഈ സൗഹൃദം പ്രണയത്തിലെത്തിലേക്ക് എത്തുകയായിരുന്നു.

swathy nithyanand got married

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളെജില്‍ ബിഎ സാഹിത്യം വിദ്യാര്‍ഥി കൂടിയാണ്.