യുവനടി മഹാലക്ഷ്മി വിവാഹിതയായി; ചിത്രങ്ങളും വീഡിയോയും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം മഹാലക്ഷ്മി വിവാഹിതയായി. ഇന്നലെയായിരുന്നു വിവാഹം. നിര്‍മല്‍ കൃഷ്ണയാണ് വരന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ്. സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

വിന്ദുജ മേനോന്‍, ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Image result for നടി മഹാലക്ഷ്മി വിവാഹിതയായി

ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.