സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പരിക്ക്

‘മൗനരാഗം’ സീരിയല്‍ താരം കാര്‍ത്തിക് പ്രസാദ് അപകടത്തില്‍പെട്ടു. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ നടനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ആയിരുന്നു സംഭവം. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തി.

Read more

കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുമെന്ന് നടന്‍ വ്യക്തമാക്കി. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയാണ് കാര്‍ത്തിക് പ്രസാദ്. 20 വര്‍ഷമായി സിനിമാ-സീരിയല്‍ രംഗത്തുണ്ടെങ്കിലും മൗനരാഗം സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്.