ഡോ. റോബിന്‍ രണ്‍ബിര്‍ കപൂറിനെ പോലെ, ഇനി വന്ന് തല്ലുമോ എന്നറിയില്ല: സന്തോഷ് വര്‍ക്കി

ബിഗ് ബോസ് സീസണ്‍ 4-ലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ആറാട്ട് സിനിമയുടെ പ്രതികരണത്തിലൂടെ വൈറലായ സന്തോഷ് വര്‍ക്കി റോബിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡോ. റോബിനെ കാണുമ്പോള്‍ രണ്‍ബിര്‍ കപൂറിനെയാണ് തനിക്ക് ഓര്‍മ്മ വരുന്നത് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

”ഡോ. റോബിനെ കാണുമ്പോള്‍ എനിക്ക് രണ്‍ബീര്‍ കപൂറിനെയാണ് ഓര്‍മ്മ വരുന്നത്. കട്ട് വച്ചല്ല, രണ്‍ബീര്‍ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോള്‍ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്.”

”പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോര്‍വേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്” എന്നാണ് സന്തോഷ് വര്‍ക്കി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും മലയാളികള്‍ക്കിടയില്‍ വലിയൊരു ആരാധക വൃന്ദം തന്നെ റോബിന്‍ സ്വഷ്ടിച്ചിരുന്നു. ഷോയില്‍ ഉണ്ടായിരുന്നപ്പോള്‍ സഹ മത്സരാര്‍ത്ഥി ദില്‍ഷയോട് തോന്നിയ ക്രഷിനെ കുറിച്ച് റോബിന്‍ പറഞ്ഞിരുന്നു. റോബിന് ദില്‍ഷയോടെ തോന്നിയ പ്രണയവും കാത്തിരിപ്പും എല്ലാം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു വിവാഹത്തിന് താല്‍പര്യമില്ലെന്ന് ദില്‍ഷ ചെയ്തതോടെ റോബിനും പിന്മാറി. ഈയടുത്ത ദിവസമാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന വിവരം റോബിന്‍ അറിയിച്ചത്. ആരതിയാണ് റോബിന്റെ വധു.