അറംപറ്റിപ്പോയി, സീരിയലില്‍ സംഭവിച്ചത് തന്നെ ജീവിതത്തിലും; മുടങ്ങിപ്പോയ വിവാഹ നിശ്ചയം വീണ്ടും നടത്തി നടി ഗൗരി കൃഷ്ണ

നടി ഗൗരി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നടി നായികയായിരുന്ന സീരിയല്‍ പൗര്‍ണമി തിങ്കളിന്റെ സംവിധായകനാണ് ഗൗരിയുടെ വരന്‍. വിവാഹ നിശ്ചയത്തെ കുറിച്ച് നേരത്തെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ വന്നപ്പോള്‍ ഗൗരി പറഞ്ഞിരുന്നു.

എന്നാല്‍ ആരെയാണ് കല്യാണം കഴിക്കാന്‍ പോകുന്നത് എന്നത് സസ്പെന്‍സ് ആണ് എന്നാണ് നടി പറഞ്ഞത്. സീരിയല്‍ ലോകത്ത് തന്നെ ഉള്ള ആളാണെന്നും എന്നാല്‍ ക്യാമറയ്ക്ക് പിന്നിലാണ് എന്നുമാണ് ഗൗരി പറഞ്ഞത്. ഇന്ന് രാവിലെയാണ് പൗര്‍ണമി തിങ്കളിന്റെ സംവിധായകനായ മനോജിനെയാണ് വിവാഹം ചെയ്യുന്നതെന്ന് നടി അറിയിച്ചത്.

മനോജ് സാറിനെയാണ് താന്‍ വിവാഹം ചെയ്യുന്നത് എന്നാണ് ഗൗരി പറഞ്ഞത്. ‘സര്‍’ വിളി ശീലിച്ച് പോയി എന്നും ഗൗരി പറയുന്നു. ലൊക്കേഷനില്‍ വച്ച് അങ്ങനെ വിളിച്ചാണ് ശീലം. പെട്ടന്ന് ഒന്നും അത് മാറ്റാന്‍ കഴിയുന്നില്ല. മനോജ് സര്‍ എന്ന് തന്നെയാണ് ഇപ്പോഴും വിളിക്കുന്നത്.

ഭാവിയില്‍ മാറിയേക്കാം എന്നും നടി പറയുന്നു. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലില്‍ വിഷ്ണു വി നായര്‍ ആണ് പ്രേംജിത്ത് ശങ്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പൗര്‍ണമി ആയി എത്തുന്ന ഗൗരി നായകനെ പ്രേം സര്‍ എന്നാണ് വിളിക്കുന്നത്. അത് തന്റെ ജീവിതത്തിലും അങ്ങനെ സംഭവിച്ചു പോയി.

സീരിയല്‍ അറം പറ്റിയതാണോ എന്നും നടി പറയുന്നു. മുമ്പ് ഒരിക്കല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചടങ്ങ് പലവിധ കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23ന് വിവാഹം നിശ്ചയം നടത്താനുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തീരുമാനിച്ച തിയതിയില്‍ നിശ്ചയം നടത്താന്‍ കഴിഞ്ഞില്ല.

ചെറുക്കനും കൂട്ടര്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനാലാണ് വിവാഹ നിശ്ചയം നടത്താന്‍ സാധിക്കാതിരുന്നത് എന്നാണ് ഗൗരി പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ മാറിയതോടെയാണ് ഇന്ന് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

ഇന്ന് രാവിലെ തന്റെ യുട്യൂബ് ചാനല്‍ വഴിയാണ് ഇന്നാണ് തന്റെ വിവാഹ നിശ്ചയമെന്ന് ഗൗരി കൃഷ്ണ പറഞ്ഞത്. നിശ്ചയ ചടങ്ങുകള്‍ ലൈവായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗൗരി കൃഷ്ണ അറിയിച്ചിരുന്നു.