സെല്‍ഫിക്ക് പോസ് ചെയ്ത് ഒറ്റരാത്രിയില്‍ സമ്പാദിച്ചത് 30 ലക്ഷം, കൂടെയുള്ളത് അഞ്ച് മാനേജര്‍മാര്‍; ബിഗ് ബോസിലെത്തി ബോളിവുഡിന്റെ ഓറി

ബോളിവുഡിലെ സ്ഥിരം സാന്നിധ്യമായ ഓറി ആരാണെന്ന് അടുത്തിടെ ആയിരുന്നു സോഷ്യല്‍ മീഡിയ തിരിഞ്ഞു കണ്ടുപിടിച്ചത്. ബോളിവുഡിലെ മിക്ക പാര്‍ട്ടികളിലും സാന്നിധ്യമാണ് ഇയാള്‍. ‘ബോളിവുഡിന്റെ ബിഎഫ്എഫ്’ എന്നാണ് ഈ പാര്‍ട്ടികളുടെ സ്ഥിരം സാന്നിധ്യമായ ഓറി വിശേഷിപ്പിക്കപ്പെടുന്നത്.

ഹിന്ദി ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് ഓറി എന്ന ഓര്‍ഹാന്‍ അവത്രമണി ഇപ്പോള്‍. ഷോയില്‍ എത്തിയ ഓറി സല്‍മാന്‍ ഖാനുമായി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് അഞ്ച് മാനേജര്‍മാരുണ്ടെന്നും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് താന്‍ 30 ലക്ഷം വരെ വാങ്ങിയിട്ടുണ്ട് എന്നാണ് ഓറി പറയുന്നത്.

”എന്നെ ആളുകള്‍ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും അവരുടെ കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പം പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഈ ചിത്രങ്ങളിലൂടെ ഒറ്റ രാത്രികൊണ്ട് 20-30 ലക്ഷം രൂപ സമ്പാദിക്കും” എന്നാണ് ഓറി പറയുന്നത്.

‘നിങ്ങള്‍ സെല്‍ഫിക്ക് പണം വാങ്ങാറുണ്ടോ? എന്തുകൊണ്ട് ഞാന്‍ ഇത് ചിന്തിച്ചില്ല, അവര്‍ക്ക് എന്ത് നേട്ടമാണ് ഇതില്‍ ലഭിക്കുന്നത്?’ എന്ന് സല്‍മാന്‍ ചോദിച്ചപ്പോള്‍, ”എന്റെ സ്പര്‍ശനത്തില്‍ ആവരുടെ പ്രായം കുറയുന്നു, ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഭേദമാകുന്നു” എന്നായിരുന്നു ഓറിയുടെ മറുപടി.

Read more

തനിക്ക് 5 മാനേജര്‍മാരുണ്ടെന്നും ഓറി വെളിപ്പെടുത്തി. 2 സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍, ഒരാള്‍ പിആര്‍ മാനേജര്‍, ഒരാള്‍ മൊത്തത്തിലുള്ള ബ്രാന്‍ഡ് മാനേജര്‍, ഒരാള്‍ ഫുഡ് മാനേജര്‍’ എന്നാണ് ഓറി പറയുന്നത്. അതേസമയം, താനൊരു സോഷ്യല്‍ ആക്ടിവിസ്റ്റ് ആണെന്നാണ് ഓറിയുടെ ലിങ്ക്ഡിന്‍ ബയോ.