ഒറിജിനല്‍ ആള്‍ക്കാരാണ് വിപ്ലവം സൃഷ്ടിക്കുന്നത്, അവരെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാവില്ല; വീഡിയോയുമായി മോഹന്‍ലാല്‍

ബിഗ് ബോസ് സീസണ്‍ 5 ഉടന്‍ പ്രേക്ഷകരിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട് . മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും പരിപാടിയുടെ അവതാരകനായെത്തുന്നത്. ഷോയുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി പങ്കുവെച്ചിട്ടുണ്ട്.

‘ഒറിജിനല്‍ ആള്‍ക്കാരാണ് വിപ്ലവം സൃഷ്ടിക്കുന്നത്, ലോകത്തെ മാറ്റിമറിക്കുന്നത്’, ”ഒറിജിനല്‍ ആള്‍ക്കാരെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാകില്ല’, ‘ഒറിജിനല്‍ ടാലന്റ് അണ്‍സ്റ്റോപ്പബിളാണ്’ എന്നൊക്കെ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്.

Read more

പ്രമോ വീഡിയോ സൂപ്പര്‍ ആണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, ആരൊക്കെയാണ് ഇത്തവണ ബിഗ്‌ബോസിലേക്ക് എത്തുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.