ബിഗ് ബോസില്‍ ലെസ്ബിയന്‍ മത്സരാര്‍ത്ഥിയും..? സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ചര്‍ച്ചയാകുന്നു

ബിഗ് ബോസ് സീസണില്‍ 4ല്‍ ഒരു സ്വര്‍ഗാനുരാഗിയും മത്സരാര്‍ത്ഥിയായി എത്തുമെന്ന് സൂചനകള്‍. ഷോയുടെ പ്രമോ വീഡിയോ പുറത്തു വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘എനിക്കും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടണം’ എന്ന് ഒരു യുവതി പറയുന്ന ഭാഗമാണ് പ്രേക്ഷകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാനുള്ള കാരണമായത്. ഒരു ലെസ്ബിയന്‍ താരവും ഷോയില്‍ മത്സരാര്‍ത്ഥി ആയെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കേരളത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള സെലിബ്രിറ്റി ആയ മോഹന്‍ലാല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് കൊണ്ട് ബിഗ് ബോസ് പ്രമോ വീഡിയോയില്‍… മാര്‍ച്ച് 27ന് തുടങ്ങുന്ന ബിഗ് ബോസ് സീസണ്‍ 4ല്‍ ഒരു ലെസ്ബിയന്‍ മത്സരാര്‍ത്ഥി ഉണ്ടാവുമെന്ന ഊഹാപോഹം ശക്തമാണ്…” എന്നാണ് സ്വവര്‍ഗാനുരാഗിയായ കിഷോര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

മാര്‍ച്ച് 27ന് ആണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും ഇഷ്ടങ്ങളുമുള്ള ആളുകളാണ് സീസണ്‍ ഫോറില്‍ മത്സരിക്കാന്‍ എത്തുന്നത് എന്നാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രമോയ്ക്ക് നല്‍കിയിട്ടുണ്ട്.

Read more