ബിഗ് ബോസില്‍ ഷക്കീലയ്ക്ക് പ്രതിഫലം അഞ്ച് ലക്ഷത്തിനടുത്ത്; കൂടുതല്‍ പ്രതിഫലം ഈ നടന്..

തെലുങ്ക് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായ എത്തിയിരിക്കുകയാണ് നടി ഷക്കീല. ബിഗ് ബോസ് തെലുങ്ക് ഏഴിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്. 3.5 ലക്ഷമാണ് ഷക്കീലയ്ക്ക് ലഭിക്കുന്നത്. നടന്‍ ശിവജിക്ക് നാല് ലക്ഷമാണ്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്നതും ശിവജിയാണ്.

ബിഗ് ബോസ് സീസണ്‍ ഏഴിലെ ആദ്യ മത്സരാര്‍ഥിയും നടിയുമായ പ്രിയങ്ക ജെയിന് പ്രതിഫലം 2.5 ലക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. അത്ര പ്രശസ്തയല്ലാത്ത നടി രാധികയ്ക്ക് ഷോയില്‍ രണ്ട് ലക്ഷമാണ് പ്രതിഫലം. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയ്ക്കായി ശോഭാ ഷെട്ടിക്കായി പ്രതിഫലം 2.5 ലക്ഷം ലഭിക്കുന്നത്.

നടി കിരണ്‍ റാത്തൂറിന് മൂന്ന് ലക്ഷമാണ്. റൈതു ബിദ്ദ, പല്ലവി പ്രശാന്ത് എന്നിവര്‍ക്ക് ഓരോ ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്. യുട്യൂബറും കൊമേഡിയനുമായ തേജിന് റിയാലിറ്റി ഷോയ്ക്ക് 1.5 ലക്ഷം ലഭിക്കുന്നു. ഗൗതം കൃഷ്ണയ്ക്ക് 1.75 ലക്ഷമാണ്. പ്രിന്‍സ് യവാറിന് 1.75 ലക്ഷം.

Read more

കൊറിയോഗ്രാഫര്‍ ആട്ട് സന്ദീപ് പ്രതിഫലമായി വാങ്ങിക്കുന്നത് 2.75 ലക്ഷമാണ്. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയില്‍ കുറഞ്ഞ പ്രതിഫലം പല്ലവി പ്രശാന്തിനാണ് എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നാഗാര്‍ജുനയാണ് ഷോയുടെ അവതാരകന്‍.