പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങാതെ ബിഗ് ബോസ് സീസണ്‍ 3; റേറ്റിംഗില്‍ ഏറ്റവും പിന്നില്‍

സംപ്രേഷണം തുടങ്ങി രണ്ടാഴ്ച പൂര്‍ത്തിയാക്കിയിട്ടും ടിആര്‍പി ചാര്‍ട്ടില്‍ ഏറ്റവും പിന്നില്‍ ബിഗ് ബോസ് സീസണ്‍ 3. മത്സാര്‍ത്ഥികള്‍ തമ്മില്‍ വഴക്കും ടാസ്‌ക്കുകള്‍ക്കിടയില്‍ കയ്യാങ്കളിയും ആരംഭിച്ചെങ്കിലും സീസണ്‍ 3യ്ക്ക് കുറഞ്ഞ റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്.

ഫെബ്രുവരി 14ന് ആണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചത്. ലക്ഷി ജയന്‍ ആണ് ആദ്യ എലിമിനേഷനില്‍ തന്നെ പുറത്തു പോയ മത്സരാര്‍ത്ഥി. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ താരമാണ് ലക്ഷ്മി ജയന്‍. ഷോയുടെ പതിനെട്ടാം എപ്പിസോഡില്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്കുള്ള മത്സരം നടന്നിരുന്നു.

മോണിംഗ് ടാസ്‌ക്കിനിടയില്‍ നടന്ന കൈയ്യാങ്കളിലും സംഭവങ്ങളിലും ഫിറോസിനെയും സജ്‌നയെയും കണ്‍ഫഷന്‍ റൂമില്‍ വിളിപ്പിച്ച് ബിഗ് ബോസ് കനത്ത നിര്‍ദേശം നല്‍കിയിരുന്നു. നിയമങ്ങള്‍ പാലിച്ച് ഇവിടെ തുടരുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയെന്നും പറ്റുന്നില്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങാം എന്നാണ് ഇവരോട് ബിഗ് ബോസ് നിര്‍ദേശിച്ചത്.

ഷോയില്‍ തുടങ്ങാം എന്ന തീരുമാനമാണ് ഇവര്‍ എടുത്തത്. അതേസമയം, ടിആര്‍പി റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് കുടുംബവിളക്ക് എന്ന സീരിയലാണ്. സ്വാന്തനം, പാടാത്ത പൈങ്കിളി, മൗനരാഗം, അമ്മയറിയാതെ എന്ന സീരിയലുകളാണ് റേറ്റിംഗില്‍ പിന്നാലെയുള്ള ഷോകള്‍.