‘ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, വ്യാജ കാരണം ഉണ്ടാക്കി ടോര്‍ച്ചര്‍ ചെയ്യരുത്’; പാസ്‌പോര്‍ട്ട് വിഷയത്തില്‍ സൂര്യയുടെ അമ്മ

ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും മണിക്കുട്ടന്‍-സൂര്യ പ്രണയമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സൂര്യക്ക് മണിക്കുട്ടനേക്കാള്‍ പ്രായം കൂടുതലാണ് എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സൂര്യയുടെ അമ്മയുടെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

മണിക്കുട്ടന്റെ പ്രായത്തെ കുറിച്ചുള്ള പരാമര്‍ശം ഒന്നും താന്‍ അറിഞ്ഞിട്ടില്ല. സൂര്യ മണിക്കുട്ടനേക്കാള്‍ മൂത്തത് ആണെങ്കിലും, മണിക്കുട്ടന്‍ സൂര്യയേക്കാള്‍ മൂത്തത് ആണെങ്കിലും തനിക്ക് യാതൊരു പ്രശ്‌നവുമില്ല. സൂര്യക്ക് പാസ്‌പോര്‍ട്ടില്‍ ഇത്ര വയസ്സായി. അതും വ്യാജ പാസ്‌പോര്‍ട്ട് ആണ് എന്നൊക്കെ, ഇപ്പൊ മണിക്കുട്ടന്റെയും വ്യാജ പാസ്‌പോര്‍ട്ട് ആണെന്നും കേള്‍ക്കുന്നു.

ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് ഇങ്ങനെ ഒരു വ്യാജ കാരണം ഉണ്ടാക്കി തങ്ങളെ ടോര്‍ച്ചര്‍ ചെയ്യരുത് എന്നാണ് ശബ്ദ സന്ദേശത്തില്‍ സൂര്യയുടെ അമ്മ പറയുന്നത്. അതേസമയം, മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് എന്ന തരത്തില്‍ എഡിറ്റ് ചെയ്ത വ്യാജ പാസ്‌പോര്‍ട്ട് പ്രചരിക്കുന്നുണ്ട്.

ഈ സംഭവത്തില്‍ നിയമപരമായി നീങ്ങാനാണ് മണിക്കുട്ടന്റെ കുടുംബം ഒരുങ്ങുന്നത് എന്ന് നടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അരവിന്ദ് ഇക്കാര്യം വ്യക്തമാക്കിയത്.