ഇവരാകും മത്സരാര്‍ത്ഥികള്‍.., വിവരങ്ങളുമായി മോഹന്‍ലാല്‍; ബിഗ് ബോസ് സീസണ്‍ 4 പ്രേക്ഷകരിലേക്ക്

ബിഗ് ബോസ് നാലാം സീസണ്‍ മാര്‍ച്ച് 27ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍. പുതിയ പ്രമോ വീഡിയോയിലാണ് താരത്തിന്റെ പ്രഖ്യാപനം. വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും ഇഷ്ടങ്ങളുമുള്ള ആളുകളാണ് സീസണ്‍ ഫോറില്‍ മത്സരിക്കാന്‍ എത്തുന്നത് എന്നാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രമോയ്ക്ക് നല്‍കിയിട്ടുണ്ട്. നേരത്തെ നാലാം സീസണ്‍ പ്രഖ്യാപിച്ചതോടെ മോഹന്‍ലാല്‍ അല്ല സുരേഷ് ഗോപി ആകും ഇത്തവണ അവതാരകനായി എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസിലെ ‘അസതോ മാ സദ് ഗമയ’ എന്ന വരികളാണ് ലോഗോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് പ്രേക്ഷകരെ കുഴക്കിയത്. എന്നാല്‍ മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും ഷോ നടത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുക ആയിരുന്നു.

അതേസമയം, മത്സാര്‍ത്ഥികളുടെ സാദ്ധത്യാ ലിസ്റ്റും സോഷ് ശ്രദ്ധ നേടിയിരുന്നു. പാല സജി, സന്തോഷ് പണ്ഡിറ്റ്, ജിയ ഇറാനി, ലക്ഷ്മി പ്രിയ എന്നിവരുടെ പേരാണ് സാധ്യത ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.