റേറ്റ് എത്രയാണ് എന്നായിരുന്നു ആ നിര്‍മ്മാതാവ് ചോദിച്ചത്.. വസ്ത്രങ്ങള്‍ വലിച്ചൂരി സെക്ഷ്വല്‍ പാര്‍ട്ട് നോക്കാന്‍ ശ്രമിച്ചിരുന്നു; തുറന്നു പറഞ്ഞ് നാദിറ

ബിഗ് ബോസ് ഷോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥിയാണ് നാദിറ. മത്സരം മുറുകുന്നതിനിടെ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്ക് മറക്കാനാകാത്തതും ഏറെ വേദനിപ്പിച്ചതുമായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ ജീവിത കഥ തുറന്നു പറഞ്ഞ നാദിറയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. നജീബില്‍ നിന്നും നാദിറയിലേക്കുള്ള ദൂരത്തെ കുറിച്ചാണ് തുറന്നു പറഞ്ഞിരിക്കുന്നത്.

നാദിറയുടെ വാക്കുകള്‍:

കുട്ടിക്കാലത്ത് അനുജത്തിയുടെ സാധനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമായിരുന്നു. കുട്ടിക്കാലത്ത് എടുത്ത് പറയാന്‍ പറ്റിയ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. സ്‌കൂളിലോ ക്ലാസിലോ എന്നോട് നന്നായി മിണ്ടുന്നൊരു സഹപാഠി പോലും ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ പോകുന്നത് ബുദ്ധിമുട്ടായിരുന്നു. കാരണം എന്നെ ആരെങ്കിലുമൊക്കെ കളിയാക്കുകയും നടന്നു പോകുന്ന സമയത്ത് പലരും പല വാക്കുകളും ഉപയോഗിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. എട്ടാം ക്ലാസ്സ് എത്തിയപ്പോള്‍ മുതല്‍ വേറൊരു സ്‌കൂളില്‍ ചേര്‍ന്നു.

ഏത് കുട്ടിയാണോ വീക്കായിരിക്കികുന്നത് ആ കുട്ടിയെ ആക്രമിച്ച് താന്‍ ഹീറോ എന്ന് കാണിക്കുന്ന ആണ്‍കുട്ടികളുടെ ക്ലാസായിരുന്നു അത്. അന്നാണ് എനിക്ക് എട്ടോളം കുട്ടികളില്‍ നിന്നും സെക്ഷ്വല്‍ അറ്റാക്ക് നേരിടേണ്ടി വന്നത്. അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചൂരിയും സെക്ഷ്വല്‍ പാര്‍ട്ട് എന്താണെന്ന് നോക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതോടെ ഞാന്‍ നേരെ പോയത് സ്റ്റാഫ് റൂമിലേക്കാണ്. ‘നാളെ മുതല്‍ നീ വരുമ്പോള്‍ മുടിയൊക്കെ വെട്ടിയിട്ട് വരണമെന്നും, ഇനി മുതല്‍ ആണുങ്ങളെ പോലെ സംസാരിക്കണമെന്നും ക്രിക്കറ്റ് കളിക്കണം’ എന്നൊക്കെയാണ് അവര്‍ പറഞ്ഞത്.

പത്താം ക്ലാസ്സില്‍ എത്തുമ്പോള്‍ ജയിച്ചാല്‍ മതി എന്ന് മാത്രമായിരുന്നു ആഗ്രഹം. എന്തോ ഒരു ഭാഗ്യത്തിന് ഞാന്‍ ജയിച്ചു. പ്ലസ് വണ്‍ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. അന്നാണ് ഒരു പെണ്‍കുട്ടിയെ പ്രണയിക്കണമെന്ന് തോന്നുന്നത്. എന്നാല്‍ ഉള്ളില്‍ പക്ഷേ അങ്ങനൊരു തോന്നല്‍ ഇല്ല. ഒരു പെണ്‍കുട്ടിയെ പ്രണയിച്ചാല്‍ ഞാന്‍ മാറുമെന്ന എന്റെ വിശ്വാസവും മാറാന്‍ സാധിക്കുമെന്ന സമൂഹത്തിന്റെ ഉറപ്പുമായിരുന്നു അതിന്റെ പ്രധാന കാരണം. ഒരു പെണ്‍കുട്ടിയോടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രണയവും തോന്നിയിരുന്നില്ല.

സിഗരറ്റൊക്കെ വലിക്കാന്‍ പറയുമായിരുന്നു ആള്‍ക്കാര്‍ എന്നോട്. പക്ഷേ അതിന് പോലും പറ്റിയിരുന്നില്ല. ആ സമയത്താണ് ഞാന്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങുന്നത്. അപ്പോഴാണ് അത്മാര്‍ത്ഥായൊരു പ്രണയം തോന്നുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു പുരുഷനുമായിട്ടായിരുന്നു പ്രണയം. ഞാന്‍ പുള്ളിയൊടൊപ്പം സിനിമയ്ക്ക് എല്ലാം പോകുമായിരുന്നു. കുറച്ച് ദിസങ്ങള്‍ മാത്രമെ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ കഴിയുന്തോറും എന്റെ വ്യക്തിത്വം വെളിവാകാന്‍ തുടങ്ങിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ എന്റെ ഫോട്ടോകളെല്ലാം കണ്ട് വീട്ടുകാര്‍ കാര്യങ്ങളൊക്കെ അറിഞ്ഞു തുടങ്ങിയിരുന്നു. അന്ന് വാപ്പ എന്റെ മുന്നില്‍ നിന്നും കരഞ്ഞു. പക്ഷെ ഞാന്‍ ഒരിക്കലും എന്റെ വീട്ടുകാരെ കുറ്റം പറയില്ല. ജീവിതത്തില്‍ എവിടെയൊക്കെയോ എന്നെ ഭയങ്കരമായി അവര്‍ എല്ലാവരും ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഉണ്ടാവില്ലായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഇറങ്ങി. എഴുപത് രൂപയാണ് അന്ന് എന്റെ കയ്യില്‍ ഉണ്ടായിരുന്നത്. അന്ന് എന്നെ സഹായിച്ചത് ഞാന്‍ അമ്മ എന്ന് വിളിക്കുന്ന ട്രാന്‍സ് കമ്യൂണിറ്റിയിലെ ശ്യാമ ആയിരുന്നു.

അവിടം മുതല്‍ എന്റെ രണ്ടാം ജീവിതം തുടങ്ങി. നജീബില്‍ നിന്നും നാദിറയിലേക്ക് എത്തിയത് വലിയ കാര്യമായിട്ട് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. ഞാന്‍ സോഷ്യല്‍ കണ്‍സെപ്റ്റ് ഉള്ള ഫോട്ടോ സ്റ്റോറികള്‍ ചെയ്യുമായിരുന്നു. അതില്‍ എനിക്ക് മില്യണ്‍സ് ഓഫ് വ്യൂവ്‌സ് ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലൊക്കെ വാര്‍ത്ത വന്ന സമയത്ത് ഞാന്‍ കൊച്ചിയില്‍ കൂട്ടുകാരുമായി ചായ കുടിക്കുകയാണ്. ഒരു കാര്‍ വന്ന് അടുത്ത് നിര്‍ത്തിയിട്ട് നാദിറ അല്ലേ എന്ന് ചോദിച്ചു. അദ്ദേഹം ഡയറക്ടറോ പ്രൊഡ്യൂസറോ ആയിരുന്നു. സംസാരിക്കാം എന്ന് കരുതി ഞാന്‍ കാറില്‍ കയറി.

സംസാരിച്ച് തുടങ്ങിയപ്പോള്‍ എത്രയാ എന്റെ റേറ്റ് എന്ന് അയാള്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ ഭയങ്കരമായിട്ട് അയാളോട് റിയാക്ട് ചെയ്തു. അയാള്‍ വണ്ടിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. പോലീസുകാരോട് ഞാന്‍ എനിക്കാണ് പരാതിയെന്നു പറഞ്ഞപ്പോള്‍ മാറിനിക്കെടി എന്നായിരുന്നു അവര്‍ പറഞ്ഞത്. ഞാന്‍ അയാളുടെ കാറില്‍ അതിക്രമിച്ച് കയറി എന്ന നിലയില്‍ ആയിരുന്നു അയാളുടെ പരാതി. അവര്‍ എന്നെ ലാത്തി കൊണ്ട് അടിച്ചു. സെല്ലിലേക്ക് ഇട്ടു പൂട്ടി. ഞാന്‍ ഇവിടുത്തെ ഒരു മാധ്യമങ്ങളെയും വിശ്വസിക്കില്ല. ഞങ്ങളെ സഹായിക്കാമെന്ന് പറയുന്നവരെ പോലും എനിക്ക് വിശ്വാസം ഇല്ല. കാരണം അവരെല്ലാം ഞങ്ങളെ പലപ്പോഴും മിസ് യൂസ് ചെയ്യാറുണ്ട്.