ടൈറ്റില്‍ വിന്നറായി മണിക്കുട്ടന്‍, ടോപ്പ് ഫൈവില്‍ ട്വിസ്റ്റ്, ബിഗ് ബോസ് വിജയികള്‍

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്നത് പോലെ തന്നെ ബിഗ് ബോസ് സീസണ്‍ ത്രീയുടെ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. നീണ്ട ഒരു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നത് . ചെന്നൈയില്‍ നടന്ന ഷൂട്ടിങ്ങില്‍ വെച്ചാണ് മോഹന്‍ലാല്‍ ഈ പ്രഖ്യാപനം നടത്തിയത്.

പ്രേക്ഷകര്‍ പ്രവചിച്ചത്. പോലെ മണിക്കുട്ടന്‍ തന്നെയാണ് സീസണ്‍ 3യുടെ വിജയി ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം നടന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വിജയി മാത്രമല്ല ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും പ്രേക്ഷകരുടെ പ്രവചനം പോലെയാണ്. എന്നാല്‍ ടോപ്പ് ഫൈവില്‍ ചെറിയ വ്യത്യാസമുണ്ട്.

മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഡിംപലാണ്. ബിഗ് ബോസ് സീസണ്‍ 3 ലെ ഏറ്റവും ജനശ്രദ്ധ നേടിയ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍. തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്ന ഡിംപലിന് ലഭിച്ചത്. താരങ്ങള്‍ക്കിടയില്‍ പോലും ആരാധകര്‍ ഉണ്ടായിരുന്നു.

നാലാം സ്ഥാനം നേടിയിരിക്കുന്നത് റംസാനാണ്. അനൂപാണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കിടലന്‍ ഫിറോസ്, ഏഴാമത് ഋതു എട്ടാമത് നോബി ഇങ്ങനെയാണ് മറ്റ് വിജയികള്‍