ബിഗ് ബോസില്‍ സന്തോഷ് പണ്ഡിറ്റും വാവ സുരേഷും?

 

ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 4 എത്തുകയാണ്. ഇത്തവണയും നടന്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തും. ഷോയുടെ പ്രമോയും ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഏതായാലും താമസിയാതെ തന്നെ ഈ സീസണിലെ മത്സരാര്‍ത്ഥികളുടെ പട്ടികയും പുറത്തു വന്നേക്കും. സീസണ്‍ നാലില്‍ സന്തോഷ് പണ്ഡിറ്റ് ഒരു മത്സരാര്‍ത്ഥി ആയിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ സന്തോഷ് പണ്ഡിറ്റ്, പാലാ സജി, വാവ സുരേഷ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

 

മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയതിനാല്‍ ഇത്തവണ അവതാരകന്‍ ആകാന്‍ എത്തില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.