'നിര്‍മ്മാതാവിന്റെ കൂടെ കിടക്കണം, അല്ലെങ്കില്‍ വീഡിയോ കോളില്‍ നഗ്നയായി എത്തണം'; കാസ്റ്റിംഗ് കൗച്ചിന് എതിരെ ഉര്‍ഫി ജാവേദ്

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി ഉര്‍ഫി ജാവേദ്. പഞ്ചാബി കാസ്റ്റിംഗ് ഡയറ്കടറായ ഒബേദ് അഫ്രീദിയ്ക്കെതിരെയാണ് ഉര്‍ഫി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വ്യക്തിയാണ് അഫ്രീദി എന്നാണ് ഉര്‍ഫി ആരോപിച്ചിരിക്കുന്നത്.

അഫ്രീദി തനിക്ക് പ്രതിഫലം നല്‍കിയില്ല എന്ന് പറഞ്ഞ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നടി പങ്കുവച്ചിട്ടുണ്ട്. ഉര്‍ഫി അവസാന നിമിഷം ഷൂട്ടിംഗില്‍ നിന്നും പിന്മാറുന്ന ആളാണെന്നും ഇതോടെ തനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നം അഫ്രീദി ചാറ്റില്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഇത് നുണയാണെന്നാണന്ന് ഉര്‍ഫി പറയുന്നു. പണം ചോദിച്ചതിന് തന്നെ അഫ്രീദി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചും നടി സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. അഫ്രീദിയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായെന്ന് തന്നോട് അഞ്ചു പെണ്‍കുട്ടികള്‍ പറഞ്ഞുവെന്നും നടി പറയുന്നു.

തന്റെ പ്രിയപ്പെട്ട ഗായകന്റെ മ്യൂസിക് വീഡിയോയില്‍ അവസരം നല്‍കാമെന്നും പകരം നിര്‍മ്മാതാവിന്റെ കൂടെ കിടക്ക പങ്കിടണമെന്ന് അഫ്രീദി പറഞ്ഞു. പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചപ്പോള്‍ മുഖം കാണിക്കാതെ വീഡിയോ കോള്‍ ചെയ്യാനും വിവസ്ത്രയാകാനും അഫ്രീദി ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞതായി ഉര്‍ഫി വെളിപ്പെടുത്തി.

ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. ഉര്‍ഫിയ്ക്ക് പിന്തുണയുമായി നടന്‍ പ്രിയങ്ക ശര്‍മ എത്തുകയായിരുന്നു. തന്റെ സുഹൃത്തുക്കളോടും അഫ്രീദി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നുവെന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്.