തല്ല് കൂടി ഒരേ മുറിയില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും കണ്ട് വളരണ്ട: ബിഗ് ബോസ് വേദിയില്‍ പൊട്ടിക്കരഞ്ഞ് ആര്യ

ബിഗ് ബോസ് വേദിയില്‍ പൊട്ടിക്കരഞ്ഞ് നടിയും  അവതാരികയുമായ ആര്യ. വിവാഹമോചനത്തിനെ കുറിച്ച് പറഞ്ഞാണ് ആര്യ പൊട്ടിക്കരഞ്ഞത്. എട്ടു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കാന്‍ 85 ശതമാനം കുറ്റവും തന്റേത് തന്നെയാണെന്ന് നടി ഏറ്റുപറഞ്ഞു.

സ്‌കൂള്‍ പഠനത്തിനിടെ പ്രണയത്തിലായ രോഹിത്തുമായി പതിനെട്ടാം വയസിലായിരുന്നു ആര്യയുടെ വിവാഹം. വിവാഹ ശേഷം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ഉദ്ദേശത്തോടെ മോഡലിംഗ് രംഗത്തെത്തി. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ മകള്‍ റോയ ജനിച്ചു.

Read more

മകളുടെ നല്ല ഭാവിക്കായാണ് തങ്ങള്‍ പിരിഞ്ഞതെന്നും ആര്യ പറയുന്നു. ഒരു മുറിയില്‍ അഭിപ്രായ വ്യത്യാസത്തോടെ കഴിയുന്ന അച്ഛനമ്മമാരെ കണ്ടു വളരുന്നതിലും നല്ലത് രണ്ടിടത്തായി ജീവിക്കുന്ന മാതാപിതാക്കളെ മകള്‍ കാണട്ടെ എന്നാണ് താന്‍ ചിന്തിച്ചതെന്ന് ആര്യ വ്യക്തമാക്കി.