സൂര്യയുടെ 'സൊടക്ക് മേലെ സൊടക്ക്' പാട്ടിനെതിരെ കേസ്

സൂര്യയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിനെതിരെ കേസ്. സൊടക്ക് മേലെ എന്ന പാട്ടിലെ വരികള്‍ക്കെതിരെയാണ് എഐഡിഎംകെ നേതാവായ സതീഷ് കുമാര്‍ കസേ ഫയല്‍ ചെയ്തിരിക്കുന്നത്. പാട്ടിലെ വരികള്‍ അരാഷ്ട്രീയവാദം പ്രോത്സാഹിപ്പിക്കുന്നതും തങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതുമാണെന്നുമാണ് സതീഷിന്റെ പരാതി.

പാട്ടിലെ വരികള്‍ മാറ്റി എഴുതണമെന്നാണ് ദ്രാവിഡ പാര്‍ട്ടിയുടെ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

സൂര്യ നായകനായ ചിത്രത്തില്‍ ആര്‍.ജെ. ബാലാജിയും അഭിനയിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ബാലാജി നടത്തിയ പ്രതികരണം ഇങ്ങനെ.

വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന താനാ സേര്‍ന്ത കൂട്ടം ബോളിവുഡ് ചിത്രമായ സ്‌പെഷ്യല്‍ 26ന്റെ റീമേക്കാണ്. റെഗുലര്‍ ആക്ഷന്‍ ചിത്രങ്ങളില്‍നിന്ന് മാറി കോമഡിയിലുള്ള സൂര്യയുടെ പരീക്ഷണം കൂടിയാണ് ഈ ചിത്രം.

കീര്‍ത്തി സുരേഷ്, രമ്യാ കൃഷ്ണന്‍, കാര്‍ത്തിക്, സെന്തില്‍, സത്യന്‍, കലയരശന്‍, ശിവശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിക്രം ചിത്രം സ്‌കെച്ചും ഏതാണ്ട് ഇതേസമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്. തമിഴ് ചിത്രമായ താനാ സേര്‍ന്ത കൂട്ടം തെലുങ്കിലും ഡബ്ബ് ചെയ്ത് പുറത്തിറക്കും.

Read more

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പാട്ടിന് ഈണമിട്ടിരിക്കുന്നത് അനിരുദ്ധാണ്. പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ്‌കുമാര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.