പൊക്കിള്‍ വിവാദത്തില്‍ നടി അമലാ പോളിനെയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തെയും കളിയാക്കി തമിഴ് സിനിമാ എഡിറ്റര്‍ ബി. ലെനിന്. സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ലെനിന് അമലയ്ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും സംസാരിച്ചത്.
തിരുട്ടുപയലെ 2 ന്റെ പോസ്റ്റര്‍ നേരത്തെ വിവാദത്തിലായിരുന്നു. പോസ്റ്ററില്‍ അമലാ പോളിന്റെ പൊക്കിള്‍ കാണാമെന്നതായിരുന്നു സദാചാര വാദികളുടെ ഉറക്കം കെടുത്തിയത്. അമലാ പോളിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് വന്‍ വിമര്‍ശനമായിരുന്നു സദാചാരവാദികള്‍ ഉയര്‍ത്തിയത്. ഇതിനോട് അമലാ പോള്‍ പ്രതികരിച്ചത്, തന്റെ പൊക്കിള്‍ ഇത്രവലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നായിരുന്നു.
Read more
വാര്‍ത്തയില്‍ എഴുതിയ വരികള്‍ പൊതുസദസ്സിന് മുന്നില്‍ വായിച്ചായിരുന്നു ലെനിന്റെ പരാമര്‍ശങ്ങള്‍. അമലാ പോളിന്റെ പൊക്കിള്‍ പോലെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അമിത പ്രാധാന്യമാണ് ഇത്തരം കാര്യങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. താനെപ്പോഴും പറയാറുള്ളതാണ് നടിമാരെയും നടന്മാരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.