'തുടക്കം കുറച്ചു മോശമായെങ്കിലും അവസാനം…'ആർഡിഎക്സിലെ പ്രണയ ഗാനത്തിന് ചുവടുവച്ച് നവ്യ നായർ

വമ്പിച്ച പ്രൊമോഷനോ, ഹൈപ്പോ ഇല്ലാതെ തന്നെ തീയേറ്ററുകളിൽ നിന്ന് അപ്രതീക്ഷിതമായി മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ആർഡിഎക്സ്. യുവാക്കൾക്ക് ഹരമായി മാറിയ ചിത്രത്തിലെ പ്രണയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയത്തിന് പശ്ചാത്തലമായി ഗാനത്തിന് റീൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി നവ്യ നായർ.

നീല നിലാവേ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരുമായിരുന്നു ഗാനരംഗത്തിൽ ഉണ്ടായിരുന്നത്. ‘തുടക്കം കുറച്ചു മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ അല്ലെ? കോൺഫിഡൻസ് ഓൺ പോയിന്റ്.ആര്‍ഡിഎക്സ് മനോഹരമായ ഒരു സിനിമയാണെന്നും ഷെയ്‍ൻ ഭംഗിയായി ഡാൻസ് ചെയ്‍തിരിക്കുന്നു’ എന്നും കുറിച്ചുകൊണ്ടാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Navya Nair (@navyanair143)


ഷെയ്ന്‍ നി​ഗം, ആന്‍റണി വര്‍​ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ കളക്ഷൻ റെക്കോഡുകളിലും മുന്നേറുകയാണ്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണത്തെ ഓണം ചിത്രങ്ങളിൽ അത്തരത്തിൽ ബംബറടിച്ച ചിത്രമാണ് ആർ ഡി എക്സ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം മികച്ച പ്രതികരണം ലഭിച്ചു. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലാണ് പ്രേക്ഷകർ തീയേറ്ററികളിലെത്തിയത്.