ഹണിസിംഗ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പരാതിയുമായി വിവേക് രവി

റാപ്പര്‍ ഹണി സിംഗിനും സംഘവും മര്‍ദ്ദിച്ചെന്ന പരാതിയുമായി ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയുടെ ഉടമ വിവേക് രവി. തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഗായകനും സംഘത്തിനുമെതിരെ മുംബൈ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ഈവന്റ് ഏജന്‍സി ഉടമ പരാതി നല്‍കിയത്. കേസില്‍ പൊലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫെസ്റ്റിവിന മ്യൂസിക് ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിംഗിന്റെ പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു തര്‍ക്കമുണ്ടായി.

ഇതിനെ തുടര്‍ന്ന് ഹണി സിംഗും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായാണ് വിവേകിന്റെ പരാതി. ഏപ്രില്‍ 15ന് ബികെസിയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ ഫെസ്റ്റിവിനയുടെ യോ യോ ഹണി സിംഗ് 3.0 എന്ന പേരില്‍ സംഗീതോത്സവം സംഘടിപ്പിച്ചതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലും ആക്രമണവും ഉണ്ടായത്.