അഞ്ചു കൊല്ലം കാത്തിരുന്ന് പിറന്ന മകന്‍; മമ്മൂട്ടി എന്ന് പേരു മാറ്റിയപ്പോള്‍ പിണങ്ങിയ അമ്മ

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് ആരാധകരും. ഉമ്മയെ കുറിച്ച് പറഞ്ഞുള്ള മമ്മൂട്ടിയുടെ അഭിമുഖങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ജീവിതത്തിലെ തന്റെ ആദ്യ സുഹൃത്ത് ഉമ്മയാണെന്ന് മുമ്പ് മമ്മൂട്ടി പറഞ്ഞിരുന്നു.  മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കാറുണ്ട് ഉമ്മ. എന്റെ അടുത്ത് വന്ന് കഴിഞ്ഞ് രണ്ട് ദിവസമാവുമ്പോഴേക്കും അനിയന്റെ വീട്ടിലേക്ക് പോവണമെന്ന് പറയും. എന്നെ തീരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞ് ഉമ്മയോട് പരിഭവിക്കാറുണ്ട് താനെന്നും മമ്മൂട്ടി  പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകനെ അത്രയും ലാളിച്ചാണ് ദമ്പതികള്‍ വളര്‍ത്തിയത്. മകന് വല്യുപ്പയുടെ പേരായിരുന്നു മാതാപിതാക്കള്‍ നല്‍കിയത്. അങ്ങനെ മൂത്തമകന്‍ മുഹമ്മദ് കുട്ടിയായി. അത് പിന്നെ മമ്മൂട്ടിയായി പരിണമിച്ചപ്പോള്‍ പിണങ്ങിയത് അമ്മയാണ്. മകനെ ഒരുപാടു ശകാരിച്ചു അമ്മ എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്

Read more

ഇന്ന് പുലര്‍ച്ചെയായിരുന്നു ഫാത്തിമയുടെ അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് നാലിന് ചെമ്പ് ജുമാ മസ്ജിദി കര്‍ബര്‍സ്ഥാനില്‍.