അമൃത തീര്‍ത്ഥാടനത്തില്‍, ഗോപി സുന്ദര്‍ പുതിയ പ്രണയിനിക്കൊപ്പം; ഒപ്പമുള്ള യുവതിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ!

സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം എന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ഗോപി സുന്ദര്‍, ഈ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തിരുന്നു.

സമീപകാലത്ത് ഇരുവരും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. ഇത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള പോസ്റ്റുമായി ഗോപി സുന്ദര്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഗോപി സുന്ദര്‍ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് യാത്രയിലാണ് ഗോപി സുന്ദര്‍ ഇപ്പോള്‍. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ഗോപി സുന്ദര്‍ പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെയും ഫോട്ടോയില്‍ കാണാം.

മനോഹരമായ മലനിരകള്‍ നോക്കി നില്‍ക്കുന്ന ഗോപി സുന്ദറിനെയും യുവതിയെയും ഫോട്ടോയില്‍ കാണാം. ഹൂഡി ധരിച്ചിരിക്കുന്നതിനാല്‍ യുവതിയുടെ മുഖം വ്യക്തമല്ല. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ യുവതി ആരെന്ന് ചോദ്യവുമായി കമന്റുകളാണ് എത്തുന്നത്.

അമൃത സുരേഷ് തീര്‍ത്ഥയാത്ര തുടരുമ്പോള്‍ ഗോപി പുതിയ പ്രണയിനിക്കൊപ്പം എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്. അതേസമയം, താന്‍ സ്വയം റീച്ചാര്‍ജ് ചെയ്യാനുള്ള യാത്രയിലാണ് എന്ന പോസ്റ്റ് പങ്കുവച്ച് അമൃത എത്തിയിരുന്നു. കാശിയില്‍ അടക്കം പോയതിന്റെ ചിത്രങ്ങളും ഗായിക പങ്കുവച്ചിരുന്നു.